Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Injury

പ​രി​ക്ക് ഭേ​ദ​മാ​യി​ല്ല; ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രാ​യ പ​ര​മ്പ​ര​യി​ൽ​നി​ന്ന് ബും​റ പു​റ​ത്ത്

മും​ബൈ: ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്ക് മു​ന്നോ​ടി​യാ​യി ഇ​ന്ത്യ​ൻ ടീ​മി​ന് ക​ന​ത്ത തി​രി​ച്ച​ടി. കാ​ൽ​മു​ട്ടി​ലെ പ​രി​ക്ക് പൂ​ർ​ണ​മാ​യി ഭേ​ദ​മാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് സ്റ്റാ​ർ പേ​സ് ബൗ​ള​ർ ജ​സ്പ്രീ​ത് ബും​റ പ​ര​മ്പ​ര​യി​ൽ​നി​ന്ന് പു​റ​ത്താ​യി.

പ്രാ​ഥ​മി​ക ഫി​റ്റ്ന​സ് ടെ​സ്റ്റു​ക​ൾ വി​ജ​യി​ച്ച​തി​നെ തു​ട​ർ​ന്ന് താ​ര​ത്തി​നെ ആ​ദ്യം ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ പ​രി​ശീ​ല​ന​ത്തി​നി​ട​യി​ൽ ഇ​ട​ത് കാ​ൽ​മു​ട്ടി​ൽ വീ​ണ്ടും അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ബി​സി​സി​ഐ മെ​ഡി​ക്ക​ൽ ടീം ​താ​ര​ത്തെ ക​ളി​പ്പി​ക്കേ​ണ്ടെ​ന്ന് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ഈ ​അ​വ​സ്ഥ​യി​ൽ ക​ളി​പ്പി​ച്ചാ​ൽ പ​രി​ക്ക് കൂ​ടു​ത​ൽ വ​ഷ​ളാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ കാ​ർ​ഡി​ഫ് ഏ​ക​ദി​ന​ത്തി​ൽ ഫീ​ൽ​ഡി​ങ്ങി​നി​ട​യി​ലാ​ണ് ബും​റ​യു​ടെ കാ​ൽ​മു​ട്ടി​ന് പ​രി​ക്കേ​റ്റ​ത്. തു​ട​ർ​ന്ന് ലോ​ർ​ഡ്‌​സി​ലെ മ​ത്സ​ര​വും അ​ദ്ദേ​ഹ​ത്തി​ന് ന​ഷ്ട​മാ​യി​രു​ന്നു. ഹ​ർ​ഷി​ത് റാ​ണ, നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി, ആ​കാ​ശ്‌​ദീ​പ് എ​ന്നി​വ​ർ നേ​ര​ത്തെ പ​രി​ക്കേ​റ്റ് പു​റ​ത്താ​യി​രു​ന്നു.

കൂ​ടാ​തെ വാ​ഷിം​ഗ്ട​ൺ സു​ന്ദ​റി​നും ആ​ദ്യ ടെ​സ്റ്റ് ന​ഷ്ട​മാ​കും. ശ്രീ​ല​ങ്ക​ൻ പ​ര്യ​ട​ന​ത്തി​ലെ ആ​ദ്യ ടെ​സ്റ്റ് 15 ന് ​ഗാ​ലെ​യി​ലും, ര​ണ്ടാം ടെ​സ്റ്റ് 23 ന് ​കൊ​ളം​ബോ​യി​ലു​മാ​ണ് ന​ട​ക്കു​ന്ന​ത്. ബും​റ​യു​ടെ അ​ഭാ​വം ഇ​ന്ത്യ​ൻ പേ​സ് നി​ര​യു​ടെ ക​രു​ത്തി​നെ സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

International

പരിക്ക് ഭേദമാ‍യില്ലെങ്കിലും നയം തീരുമാനിക്കുന്നത് മുജ്തബ

ടെ​ഹ്റാ​ൻ: യു​എ​സ്-​ഇ​സ്രേ​ലി ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ഇ​റാ​നി​ലെ പു​തി​യ പ​ര​മോ​ന്ന​ത നേ​താ​വ് മു​ജ്ത​ബ ഖ​മ​ന​യ് ഇ​തു​വ​രെ സു​ഖം പ്രാ​പി​ച്ചി​ട്ടി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ഖ​ത്തി​ന് അം​ഗ​ഭം​ഗം സം​ഭ​വി​ച്ചെ​ന്നും ഒ​രു കാ​ൽ ന​ഷ്ട​പ്പെ​ട്ടി​രി​ക്കാ​മെ​ന്നു​മാ​ണ് അ​നു​മാ​നം.

അ​തേ​സ​മ​യം, മു​ജ്ത​ബ​യു​ടെ മാ​ന​സി​കാ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​ണ്. ഇ​റാ​ന്‍റെ ന​യ​രൂ​പീ​ക​ര​ണ​ത്തി​ൽ അ​ദ്ദേ​ഹം സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ന്നു​ണ്ട്. വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​യി​ൽ അ​ന്തി​മ​തീ​രു​മാ​നം എ​ടു​ത്ത​തും മു​ജ്ത​ബ​യാ​ണെ​ന്നു പ​റ​യു​ന്നു. ‌

യു​ദ്ധ​മാ​രം​ഭി​ച്ച ഫെ​ബ്രു​വ​രി 28നാ​ണ് മു​ജ്ത​ബ​യ്ക്കു പ​രി​ക്കേ​റ്റ​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​താ​വും ഇ​റാ​നി​ലെ മു​ൻ പ​ര​മോ​ന്ന​ത നേ​താ​വു​മാ​യ ആ​യ​ത്തൊ​ള്ള അ​ലി ഖ​മ​ന​യ് ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. ടെ​ഹ്റാ​നി​ലെ ആ​യ​ത്തൊ​ള്ള​യു​ടെ വ​സ​തി​ക്കു നേ​ർ​ക്കു​ണ്ടാ​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ മു​ജ്ത​ബ​യു​ടെ ഭാ​ര്യ അ​ട​ക്ക​മു​ള്ള അ​ടു​ത്ത ബ​ന്ധു​ക്ക​ളും കൊ​ല്ല​പ്പെ​ട്ടു.

ആ​യ​ത്തൊ​ള്ള​യു​ടെ പി​ൻ​ഗാ​മി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ശേ​ഷം മു​ജ്ത​ബ​യു​ടെ ചി​ത്രം, വീ​ഡി​യോ, ഓ​ഡി​യോ എ​ന്നി​വ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ താ​മ​സ​സ്ഥ​ല​ത്തെ​ക്കു​റി​ച്ചും അ​വ്യ​ക്ത​ത തു​ട​രു​ന്നു.

അ​തേ​സ​മ​യം, മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി മു​ജ്ത​ബ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു​ണ്ടെ​ന്നാ​ണ് ഇ​റേ​നി​യ​ൻ വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ച്ച​ത്.

Kerala

വീണയ്ക്ക് പരിക്കേറ്റതിൽ പ്രതിഷേധം; അമ്പലപ്പുഴയിൽ സിപിഎം കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം

അമ്പലപ്പുഴ: ആരോഗ്യമന്ത്രി വീണാ ജോർജിന് കെഎസ്‌യു പ്രതിഷേധത്തിൽ പരിക്കേറ്റ സംഭവത്തിൽ സിപിഎം പ്രതിഷേധം ആർത്തിരമ്പി. സിപിഎം പ്രവർത്തകർ യുഡിഎഫിന്‍റെ ഫ്ളക്സ് ബോർഡുകളും കൊടികളും വ്യാപകമായി നശിപ്പിച്ചു. കരുമാടിയിൽ കോൺഗ്രസ് സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ പ്രചരണത്തിന്‍റെ ഭാഗമായി സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോർഡുകൾ, കൊടികൾ എന്നിവയാണ് കരുമാടി, അമ്പലപ്പുഴ ജംഗ്ഷൻ എന്നിവിടങ്ങളിൽ തകർത്തത്.

വിവരമറിഞ്ഞ് കരുമാടിയിലെത്തിയ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് ടി. എ. ഹാമിദ് ഉൾപ്പെടെയുള്ള നേതാക്കളുമായി സിപിഎം പ്രവർത്തകർ ഉന്തും തള്ളും നടത്തി. പിന്നീട് നാല് സിപിഎം പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. പുതുയുഗ യാത്രയ്ക്ക് വ്യാഴാഴ്ച രാവിലെ അമ്പലപ്പുഴയിൽ സ്വീകരണം നൽകുന്നുണ്ട്. ഇവിടെയും സംഘർഷത്തിന് സാധ്യതയുണ്ടാകുമെന്നാണ് സൂചന.

District News

ബാ​റി​ൽ അ​ക്ര​മം: എ​എ​സ്ഐ​യ്ക്ക് മൂ​ക്കി​നു പ​രി​ക്ക്

പു​ന്ന​യൂ​ർ​ക്കു​ളം: ക​ത്തി​യു​മാ​യി യു​വാ​ക്ക​ൾ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു​നി​ൽ​ക്കു​ന്നു​വെ​ന്ന വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ​പോ​ലീ​സു​കാ​ർ​ക്കു​നേ​രേ ആ​ക്ര​മ​ണം; എ​എ​സ്ഐ​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക്. വ​ട​ക്കേ​ക്കാ​ട് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ അ​നി​ൽ​കു​മാ​റി​നാ​ണ് പ​രി​ക്കേ​റ്റ​ത്. മൂ​ക്കി​നു ഗു​രു​ത​ര പ​രി​ക്കേ​റ്റ എ ​എ​സ്ഐ​യെ കു​ന്നം​കു​ളം റോ​യ​ൽ ദ​യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. കു​ന്ന​ത്തൂ​ർ ദേ​വാ​സു​ര ബാ​ർ അ​ങ്ക​ണ​ത്തി​ൽ മൂ​ന്നു​പേ​ർ ക​ത്തി വീ​ശി ബ​ഹ​ളം വ​യ്ക്കു​ന്ന വി​വ​ര​മ​റി​ഞ്ഞാ​ണ് പോ​ലീ​സ് എ​ത്തി​യ​ത്. വ​ട​ക്കേ​ക്കാ​ട് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ലെ പ്ര​ശ്ന​ക്കാ​രാ​യ പ്ര​ണ​വ്, രാ​ഹു​ൽ എ​ന്നി​വ​രും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ബ​ജീ​ഷു​മാ​ണ് ക​ത്തി​യു​മാ​യി ഭീ​ക​രാ​ന്ത​രീ​ക്ഷം തീ​ർ​ത്ത​ത്.

പോ​ലീ​സെ​ത്തി ഇ​വ​രെ​കീ​ഴ്പ്പെ​ടു​ത്തു​ന്ന​തി​നി​ടെ പ്ര​ണ​വ് ത​ന്‍റെ കൈ​യി​ലു​ണ്ടാ യി​രു​ന്ന ക​ത്തി​യു​ടെ​പി​ടി​കൊ​ണ്ട് അ​നി​ൽ​കു​മാ​റി​ന്‍റെ മൂ​ക്കി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സി​നെ ആ​ക്ര​മി​ച്ചു​വെ​ങ്കി​ലും മൂ​ന്നു​പേ​രേ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Kerala

ആവണിക്ക് ശസ്ത്രക്രിയ; പരിക്ക് നട്ടെല്ലിന്‍റെ എൽ ഫോർ ഭാഗത്ത്

കൊച്ചി: ആവണിയുടെ നട്ടെല്ലിനുള്ള ശസ്ത്രക്രിയ ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയായി. ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. സുദീഷ് കരുണാകരന്‍റെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ 9.35ന് ആരംഭിച്ച ശസ്ത്രക്രിയ പന്ത്രണ്ടോടെയാണ് അവസാനിച്ചത്.

ഇടുപ്പെല്ല് കൂടാതെ നട്ടെല്ലിന്‍റെ പ്രധാന ഭാഗമായ എല്‍4 ഭാഗത്താണ് ആവണിക്കു ഗുരുതര പരിക്കേറ്റത്. ഞരമ്പിനേറ്റ തകരാര്‍ സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ പരിഹരിച്ചുവെന്നു ഡോ. സുദീഷ് കരുണാകരന്‍ അറിയിച്ചു.

ന്യൂറോ സര്‍ജറി, എമര്‍ജന്‍സി, അനസ്‌തേഷ്യ, കാര്‍ഡിയോ തൊറാസിക് എന്നീ വിഭാഗങ്ങളടങ്ങിയ വിദഗ്ധ സംഘമാണ് ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കിയത്. സര്‍ജറിക്കു ശേഷം ആവണി ന്യൂറോ സയന്‍സസ് ഐസിയുവില്‍ നിരീക്ഷണത്തിലാണ്.

ചികിത്സ സൗജന്യം

അതേസമയം, എറണാകുളം വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ വിവാഹിതയായ ആവണിക്കും കുടുംബത്തിനും ആശ്വാസമേകി ആശുപത്രി ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലിലിൽ.

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആവണിയുടെ ശസ്ത്രക്രിയയും ചികിത്സയും സൗജന്യമായി നടത്താൻ ഡോ. ഷംഷീർ നിർദേശിച്ചു. വിവാഹ ദിവസം ഉണ്ടായ അപകടത്തെത്തുടർന്ന് അത്യാഹിത വിഭാഗത്തിലായ ആവണിയുടെ താലികെട്ട് ആശുപത്രിയിൽ നടന്നതറിഞ്ഞു വിപിഎസ് ലേക്‌ഷോര്‍ എം.ഡി എസ്.കെ. അബ്ദുള്ള മുഖേനയാണ് ചെലവുകളെല്ലാം ആശുപത്രി വഹിക്കുമെന്നു ഡോ. ഷംഷീർ കുടുംബത്തെ അറിയിച്ചത്.

ആശുപത്രി വിവാഹത്തിന് വേദിയാകുന്നത് അപൂർവ അനുഭവമാണെന്നും എല്ലാ പ്രതിബന്ധങ്ങളും മറികടന്ന് നിശ്ചയിച്ചതു പോലെ വിവാഹിതരാകാനുള്ള ഇരുവരുടെയും തീരുമാനം ഹൃദയസ്പർശിയാണെന്നും ഡോ. ഷംഷീർ പറഞ്ഞു.

വിപിഎസ് ലേക്‌ഷോറിലെ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും മാനേജ്‌മെന്‍റും കുടുംബത്തെ പോലെ ഇരുവർക്കും ഒപ്പമുണ്ട്. വിദഗ്ധ ചികിത്സയിലൂടെ ആവണിക്ക് എത്രയും വേഗം സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരാൻ ആകട്ടെ. ആവണിയുടെ ഭര്‍ത്താവ് ഷാരോണ്‍, മാതാപിതാക്കളായ ജഗദീഷ്, ജ്യോതി, സഹോദരന്‍ അതുല്‍ എന്നിവരെ നേരിട്ട് കണ്ട് എസ്.കെ. അബ്ദുള്ള എല്ലാ പിന്തുണയും അറിയിച്ചു. വിവാഹത്തിനും ചികിത്സയ്ക്കും ഒപ്പം നിന്ന വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിക്കും ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലിലിനും കുടുംബം നന്ദി പറഞ്ഞു.

അപകടം വിവാഹദിവസം

വെള്ളിയാഴ്ച ഉച്ചയ്ക്കു 12.15നും 12.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് ആലപ്പുഴ കൊമ്മാടി മുത്തലശേരി വീട്ടില്‍ എം. ജഗദീഷ്- ജ്യോതി ദമ്പതികളുടെ മകളും ചേര്‍ത്തല ബിഷപ് മൂര്‍ സ്‌കൂള്‍ അധ്യാപികയുമായ ജെ. ആവണിയുടെയും തുമ്പോളി വളപ്പില്‍ വീട്ടില്‍ മനുമോന്‍- രശ്മി ദമ്പതികളുടെ മകനും ചേര്‍ത്തല കെ.വി.എം കോളജ് ഓഫ് എൻജിനിയറിങ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലെ അസി. പ്രഫസറുമായ വി.എം. ഷാരോണും തമ്മിലുള്ള വിവാഹം ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ നടന്നത്.

വെള്ളിയാഴ്ച ഉച്ചയ്ക്കു തുമ്പോളിയിലായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. മേയ്ക്കപ്പ് ഒരുക്കങ്ങള്‍ക്കായി പോകുന്നതിനിടെ പുലര്‍ച്ചെ മൂന്നിന് ആവണി സഞ്ചരിച്ച കാര്‍ കുമരകത്ത് അപകടത്തില്‍പെടുകയായിരുന്നു. ഗുരുതര പരിക്കേറ്റ ആവണിയെ വിദഗ്ധ ചികിത്സക്കായി വിപിഎസ് ലേക്‌ഷോറിൽ എത്തിച്ചപ്പോഴായിരുന്നു കുടുംബത്തിന്‍റെ ആഗ്രഹപ്രകാരം മുന്‍ നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ത്തന്നെ വിവാഹം നടന്നത്.

Kerala

നാ​ലു​വ​യ​സു​കാ​രി​യെ ച​ട്ടു​കം ചൂ​ടാ​ക്കി പൊ​ള്ളി​ച്ച സം​ഭ​വം: പി​താ​വി​ൽ​നി​ന്ന് ഇ​ന്ന് മൊ​ഴി​യെ​ടു​ക്കും

കൊ​ച്ചി: നാ​ല് വ​യ​സു​കാ​രി​യെ ച​ട്ടു​കം ചൂ​ടാ​ക്കി പൊ​ള്ളി​ച്ച സം​ഭ​വ​ത്തി​ല്‍ കു​ട്ടി​യു​ടെ പി​താ​വി​ല്‍ നി​ന്ന് ഇ​ന്ന് മൊ​ഴി​യെ​ടു​ക്കും. സം​ഭ​വ​ത്തി​ല്‍ മ​ര​ട് കാ​ട്ടി​ത്ത​റ സ്വ​ദേ​ശി​യാ​യ 30 കാ​രി​യെ ഇ​ന്ന​ലെ മ​ര​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​ര്‍ റി​മാ​ന്‍​ഡി​ലാ​ണ്.

നാ​ലു​വ​യ​സു​കാ​രി​യു​ടെ സ്വ​കാ​ര്യ​ഭാ​ഗ​ത്ത് ഉ​ള്‍​പ്പെ​ടെ പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. ര​ണ്ടു ദി​വ​സം മു​ന്‍​പാ​ണ് പൊ​ള​ള​ലേ​ല്‍​പ്പി​ച്ച​ത്. കു​ട്ടി​യു​ടെ പ​രി​ക്ക് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട അ​ധ്യാ​പ​ക​ര്‍ വി​വ​രം ചോ​ദി​ച്ച​പ്പോ​ഴാ​ണ് സ്ഥി​ര​മാ​യി അ​മ്മ ത​ന്നെ അ​ടി​ക്കു​മാ​യി​രു​ന്നു​വെ​ന്ന് കു​ട്ടി അ​ധ്യാ​പ​ക​രോ​ടു പ​റ​ഞ്ഞ​ത്. തു​ട​ര്‍​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് മ​ര​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

അ​മ്മ കു​ട്ടി​യെ സ്ഥി​ര​മാ​യി ഉ​പ​ദ്ര​വി​ക്കാ​റു​ണ്ടെ​ന്നും മൂ​ത്ത കു​ട്ടി​യെ​യും ഉ​പ​ദ്ര​വി​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. കു​ട്ടി​ക​ളെ ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി.

പോ​ലീ​സി​ന്‍റെ​യും ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ സ​മി​തി​യു​ടെ​യും റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും കു​ട്ടി​ക​ളെ വി​ട്ടു​ന​ല്‍​കു​ന്ന കാ​ര്യ​ത്തി​ല്‍ അ​ന്തി​മ​തീ​രു​മാ​ന​മു​ണ്ടാ​കു​ക.

Kerala

നാ​ലു​വ​യ​സു​കാ​രി​യെ ച​ട്ടു​കം ചൂ​ടാ​ക്കി പൊ​ള്ളി​ച്ചു, സ്വ​കാ​ര്യ​ഭാ​ഗ​ത്ത് ഉ​ൾ​പ്പെ​ടെ പ​രി​ക്ക്; അ​മ്മ അ​റ​സ്റ്റി​ൽ

കൊ​ച്ചി: നാ​ലു​വ​യ​സു​കാ​രി​യെ ച​ട്ടു​കം ചൂ​ടാ​ക്കി പൊ​ള്ളി​ച്ച സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ അ​മ്മ അ​റ​സ്റ്റി​ൽ. കൊ​ച്ചി മ​ര​ട് കാ​ട്ടി​ത്ത​റ സ്വ​ദേ​ശി​യാ​യ യു​വ​തി​യാ​ണ് പി​ടി​യി​ലാ​യ​ത്.

കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ലെ പൊ​ള്ള​ലേ​റ്റ പാ​ടു​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സ്കൂ‌​ൾ അ​ധി​കൃ​ത​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് മ​ര​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. അ​മ്മ കു​ട്ടി​യെ സ്ഥി​ര​മാ​യി ഉ​പ​ദ്ര​വി​ക്കാ​റു​ണ്ടെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

കു​ട്ടി​യു​ടെ സ്വ​കാ​ര്യ​ഭാ​ഗ​ത്ത് ഉ​ൾ​പ്പെ​ടെ പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. അ​മ്മ ത​ന്നെ സ്ഥി​ര​മാ​യി ഉ​പ​ദ്ര​വി​ക്കു​മെ​ന്ന് കു​ട്ടി അ​ധ്യാ​പ​ക​രോ​ടു പ​റ​ഞ്ഞി​രു​ന്നു.

Latest News

Corehub Up